vishnukranthi
വിഷ്ണു ക്രാന്തി:
സ്ലെണ്ടർ ഡ്വാർഫ് മോർണിങ്ങ് ഗ്ലോറി (Slender Dwarf Morning Glory)എന്ന ആംഗലേയ നാമവും ഇവോൾവുലസ് അൾസിനോയിഡ്‌സ് എന്ന ശാസ്ത്രീയ നാമവുമുള്ള വിഷ്ണുക്രാന്തിക്ക് വിഷ്ണുവിന്‍റെ കാൽപ്പാട് എന്ന് അർത്ഥം.(ജീവനെ പരിപാലിക്കുന്നവൻ വിഷ്ണു എന്നതിനാൽ) വേദ കാലഘട്ടത്തിൽ വിഷ്ണുക്രാന്തി ഗർഭധാരണ ശേഷി വർദ്ധിപ്പിക്കുന്ന ഔഷധമായി ഉപയോഗിച്ചിരുന്നു. പലസംസ്കൃത നിഘണ്ടുക്കളിലും നീല പുഷ്പ, മംഗല്ല്യപുഷ്പി, സുപുഷ്പി, മംഗല്ല്യകുസുമ, കൃഷ്ണക്രാന്തി തുടങ്ങിയ പര്യായങ്ങൾ ഉപയോഗിച്ചു കാണുന്നു. ചില പേരുകൾ വിഷ്ണുക്രാന്തി പുഷ്പങ്ങൾ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്നു. ദക്ഷിണ ഇൻഡ്യയിൽ വിഷ്ണുക്രാന്തി സമൂലം ഔഷധമായി
ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് ചില ഉദര രോഗങ്ങളിൽ. ബുദ്ധി ശക്തിയും, ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്ന ഔഷധമായും വിഷ്ണുക്രാന്തി ഉപയോഗിച്ചു വരുന്നു. ശ്വാസകോശ രോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നീരോഗങ്ങൾ ചികിത്സിക്കുവാനും, മന്ത്രവാദത്തിലും വിഷ്ണുക്രാന്തി ഉപയോഗിച്ചിരുന്നു. ഉഷ്ണമേഖലകളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു. ദീർഘവൃത്താകൃതിയില്‍ രോമാകൃതമായ ഇലകൾ, തണ്ടുകൾക്ക്30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളിൽ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതൽ ഡിസംബർവരെ പുഷ്പിക്കുന്നു. പുഷ്പങ്ങൾക്ക് നീലനിറം, പഴങ്ങൾ/കായ്കൾ പുറം തോടിനുള്ളിൽ നാല് അറകളിലായി കാണുന്നു. വേരുകൾക്ക് 15-30 സെ. മി. നീളം, പച്ചയോ വെള്ള കലർന്ന പച്ച നിറത്തിലോ കാണുന്നു.നിലം പറ്റി വളരുന്ന ഒരു സസ്യമാണ് വിഷണുക്രാന്തി, പിത്തഹരമായ ഒരു ഔഷധിയാണ്. പൊതുവായി സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്‍ഭരക്ഷയ്ക്കും ഉപയോഗിക്കുന്നു. ഓര്‍മ്മകുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചില് മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ബീറ്റൈൻ, എവൊലൈൻ, സ്കോപോലേറ്റിൻ, കമദ്യത്തിൽ ലയിപ്പിച്ചെടുത്ത വിഷ്ണുക്രാന്തിയുടെ രസം മാനസിക പിരിമുറുക്കത്തിന് ഔഷധമായുപയോഗിക്കാമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ആയുസ്സു വർദ്ധിപ്പിക്കുന്ന ആന്‍റി ഓക്സിഡന്റുകൾ വിഷ്ണുക്രാന്തിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്; സജീവ ഘടകങ്ങൾ ശരീരത്തിന്‍റെ രോഗപ്രതിരോധ പ്രക്രിയയെ അനുകൂലമായി ബാധിക്കുന്നു. ഇടവിട്ടുണ്ടാക്കുന്ന പനിക്കു വിഷ്ണുക്രാന്തി സമൂലം പശുവിന്‍ പാല്‍ കറന്നെടുത്ത ഉടനേ അരച്ചു കൊടുക്കാവുന്നതാണ്. ഇതിന്‍റെ നീര്‍ നെയ്യും ചേര്‍ത്തുകഴിച്ചാല്‍ ഒര്‍മ്മശക്തിക്ക് നല്ലതാണ്. ഇതിന്‍റെ നീര്‍ തേനില്‍ കഴിച്ചാല്‍ കുടലില്‍ ഉണ്ടാക്കുന്ന അള്‍സര്‍ മാറും.